കഴിഞ്ഞ ഏഴുവര്‍ഷങ്ങള്‍ .......
കണ്ണടച്ചൊന്നോര്‍മകളെ പരതിയാല്‍ നീണ്ടയൊരുഘോഷയാത്ര.
ഉറക്കച്ചടവാര്‍ന്ന രാവുകള്‍...
(ചില ദിവസങ്ങളിലിന്നും)
ക്ഷമയുടെ നെല്ലിപ്പലകയുടെ അടിവശം താണ്ടലുകള്‍.....
നമ്മുടെ ദേഷ്യവും സങ്കടവും എല്ലാം കുഞ്ഞിന്റെ ചിരിയിലോ കരച്ചിലിലോ
മാഞ്ഞുപോകുന്നത്....
വേദനകള്‍ വേദനകളേ അല്ലാതാകുന്നത്...
അസ്വസ്ഥതകള്‍ വെറും തോന്നലുകള്‍ മാത്രമാകുന്നത്....
ലോകമേേേ ചുരുങ്ങിച്ചുരുങ്ങി കുഞ്ഞിലേക്ക് മാത്രമായെത്തുന്നത്...
ആദ്യമായി ''അമ്മേ'' എന്നു വിളിച്ച വിളി,
ആദ്യമായുച്ചരിച്ച വാക്ക്,
പല്ലു വന്നത്,
അമ്മിഞ്ഞ നുണയുന്ന നിമിഷം,
ആദ്യമായി വീണത്,
പിന്നീട് നമ്മളെ ടെന്‍ഷനിലേക്ക് കൂപ്പുകുത്തി വീഴ്ത്താന്‍ പാകത്തിനുളള
അസുഖങ്ങള്‍,നമ്മുടെ ഉറക്കത്തെ അപ്പാടെ മോഷ്ടിക്കുന്നു.
എന്റെ ജുഗ്നു, എന്നേ അവസാനിപ്പിക്കേണ്ടിയിരുന്ന ജീവിതം,
ഇന്നും പ്രതീക്ഷയുടെ തുമ്പില്‍ ചേക്കേറിയിരിക്കുന്നത് നിന്റെ മാത്രം ഓര്‍മകളിലാണ്. ആ ഉത്തരവാദിത്തത്തിലാണ്.
സകല ദൈവങ്ങളും ഗുരുക്കന്മാരും കുഞ്ഞീനെ അനുഗ്രഹിക്കുമാറാകട്ടെ.........
No comments:
Post a Comment