Friday, 13 October 2017

Catch കിട്ടിയില്ല,ഹെല്‍മററ്

Catch കിട്ടിയില്ല,ഹെല്‍മററ്


കഴിഞ്ഞ ദിവസം,  സമയം ഏതാണ്ട്  
പന്ത്രണ്ടരയോടടുത്തു.
വീടിന് പെയിന്റടി നടന്നു കൊണ്ടിരിക്കുന്നു.
റോസ് നിറത്തിലെ വീട് ഇളം മഞ്ഞയാകുന്നു.

ഒന്നു rounds അടിക്കാന്‍ തോന്നിപ്പോയി.
പുറത്തേക്കിറങ്ങിയ എന്നെ കണ്ടപ്പോ പണി ചെയ്തോണ്ടിരുന്ന ചേട്ടന്‍
എന്നോടു പറഞ്ഞു
 '' ഇവിടെ ജുഗ്നുന്റെ toys  കൂട്ടിയിട്ടിട്ടുണ്ടല്ലോ,ഒന്നു പിടിച്ചോ,ഞാന്‍ താഴേക്കിറക്കിത്തരാം ''
        ഇതു കേള്‍ക്കേണ്ട താമസം
ആരോഗ്യവതിയായ ഞാനങ്ങ് ഓടി ചെന്നു.

ഞാനങ്ങ് ചെല്ലുകേം,പുളളീടെ കയ്യില് നിന്ന് ചില്ല് പൊട്ടിയതിനാല്‍ മാററിയിട്ട ഒരു ഹെല്‍മററ് ചാടി വരികയും ചെയ്തു....

കൃത്യം മൂക്കിനിട്ട്, 
പെട്ടെന്നൊരു തരിപ്പ്,
മൂക്കില്‍ നിന്നും വായില്‍ നിന്നും ബ്ളഡ്ഡ് മത്സരിച്ചോടി പുറത്തേക്ക്.
ചെവിയില്‍ ഒരു കുഞ്ഞു ഭൂമി കുലുക്കം...
തലയ്ക്കും എന്തോ പോലെ...

പണ്ട് സ്കൂളില്‍ ഒരുമിച്ചുപഠിച്ച നിഷാദ് പെയിന്റടികാരുടെ കൂടെ ഉണ്ടായിരുന്നു.driving അറിയാമായിരുന്ന കൊണ്ട്  നിഷാദ് ഞങ്ങളുടെ കാറെടുത്തു.അച്ഛന്‍ വീട്ടിലില്ലായിരുന്നു.
അനിയത്തി വെളളവും പൈസയുമായി കാറില്‍ കയറി.

ഇത്തരം സന്നിഗ്ധഘട്ടങ്ങളില്‍ ഞങ്ങളാശ്രയിക്കുന്നത് Dr.മാമ്മനെയാണ്,
മാമ്മന്‍ ഡോക്ടര്‍ famous ആണ്.
ഹൈവേ സൈഡിലായത് കൊണ്ട് എപ്പോഴും ആക്സിഡന്റ് കേസ് ഉണ്ടാകും.
first aid ഉം കൊടുത്ത്,
X ray യും എടുപ്പിച്ച്
accident ന്റെ seriousness ഉം
രോഗിയുടെ സാമ്ബത്തിക സ്ഥിതിയും
 മനസ്സിലാക്കി
 lake shore ലേക്കോ medical college ലേക്കൊ റെഫര്‍ ചെയ്യും.
മൂന്നുനില കെട്ടിമാണ് hospital.
MOHAM hospital എന്നാണു പേര്.ഒരു ആശുപത്രിക്കു ചേരുന്ന പേരേ അല്ല.
mamman's organisations hospital and management
 അങ്ങനെ എന്തോ ഒന്നിന്റെ ചുരുക്കെഴുത്താണ്.

     പിന്നെ ഒരു കാര്യമുളളത് ഷൂട്ടിംഗിനും വിട്ടു കൊടുക്കാറുണ്ട് ഈ hospital.
മനോരമ,കൈരളി ചാനലിലെ സീരിയലുകളില്‍  കാണുമ്ബോ ഏതോ
multi speciallity hospital ആണിതെന്നു തോന്നും.

ഇനി എന്റെ കാര്യം.....

Bleeding നില്ക്കുന്നില്ല.
ഐസ് ബാഗുമായീ കിടക്കുന്ന എന്നോട് x ray  എടുക്കാന്‍ ചെല്ലാന്‍ പറഞ്ഞു.

വേദന കടിച്ചു പിടിച്ചു കിടക്കുന്ന എന്നോട്
aparna - വേദനയുണ്ടോ,കുറേ blood പോയല്ലോ,നീയെന്താ കരയാത്തത് എന്നൊക്കെ കരഞ്ഞോണ്ട് ചോദീക്കുന്നുണ്ട്.

എന്നെക്കൂടി കരയിക്കാനുളള സൈക്കോളജിക്കല്‍ മൂവ്.

X റേ എടുത്തു.
ഭാഗ്യത്തിന് എല്ലൊന്നും ഒടിഞ്ഞിട്ടില്ല.മൂക്കുചതഞ്ഞൂ.

ഇതിനിടയില്‍ ചിന്തു എന്റെ ഫോട്ടോ എടുത്തു.
പെററ തളള സഹിക്കില്ല.മോര്‍ച്ചറിയില്‍ നിന്നെടുത്ത പോലെ.

Bleeding നില്ക്കാത്ത കൊണ്ട് മൂക്കില്‍ പഞ്ഞി കുത്തിനിറച്ചു തന്നു.കുറച്ചു പെയിനും പെയിന്‍ കില്ലേഴ്സുമായി രണ്ടു മണിക്കൂറിനകം ഞങ്ങള്‍ വീട്ടിലെത്തി.....

നാട്ടുകാരില്‍ കുറച്ചുപേര് കാര്യം അറിഞ്ഞു.അങ്ങനെയറിഞ്ഞിട്ടാകാം എന്റെയൊരു സുഹൃത്ത് 
വാട്സാപ്പില്‍ msg അയച്ചു ചോദിക്കുന്നു '' ഫോട്ടോയെടുത്തോ,ഒന്നയച്ചേന്ന്''
ഇന്നെല്ലാം ഫോട്ടോയെടുത്ത് അണ്‍ഫൊര്‍ഗററബിളാക്കുന്ന കാലമല്ലേ,
എന്റെ മോറ്ച്ചറി ഫോട്ടോയ്ക്കും പ്രേക്ഷകരുണ്ടാകുമെന്ന് കരുതിയില്ല.

കാലം പോയ പോക്കേ..........




Tuesday, 2 May 2017

പെണ്ണുകാണല്‍ മഹാമഹംസ്

പെണ്ണുകാണല് മഹാമഹംസ്






അല്ലാണ്ട്  എന്തു പറയാൻ
കുറേയെണ്ണമായ്,
 ഓരോ തവണയും  - ഇനി ഇതെങ്ങാനും ആണോ എന്നു വിചാരിക്കും .അതുകൊണ്ട് തന്നെ ഒരു കുറവും വരുത്തരുതല്ലോ ,
അത്യാഢംബരപൂർവം ആണ് കാര്യങ്ങൾ

ഈ പേരിൽ കുറേ ചുരിദാറുകൾ ഒത്തതാണ് മിച്ചം.
ഓരോ ചുരിദാറിനും ഞങ്ങൾ അങ്ങനെയാണ് പേരിട്ടിരിക്കുന്നത്--- ആലുവക്കാർ കാണാൻ വന്നപ്പോൾ വാങ്ങിയ ചുരിദാർ, അഭിലാഷ്, രാഹുൽ ,ഗിരിഷ്, അരുൺ etc

പെണ്ണുകാണൽ ഉദ്ഘാടനത്തിന് ചേച്ചി എന്ന നിലയിൽ ഷാർജാ ഷേക്ക് വരെ ഞാൻ ഉണ്ടാക്കിക്കൊടുത്തു.
NUTS, ലഡ്ഡു / ജിലേബി, ആപ്പിൾ, പഴം, ചായ must ആണല്ലോ.
കട്ലറ്റ്, പഴംപൊരി, പഴം പുഴുങ്ങിയത് തുടങ്ങിയവയും ചിലർക്ക്  കൊടുക്കാൻ പറ്റി.

ഏറ്റവും അവസാനം നടന്നതിന് ---
ഇതോടെ,                                    ഈ പണി ,
ഇവിടെ .                            ഇന്നത്തോടെ തീരണം
 എന്നു പറഞ്ഞാണ്
 fruits Salad വരെ ആക്കിയത്.
ഞാനും ഐശ്വര്യ ലക്ഷ്മിയും കൂടെ ഒരു ഭംഗി ക്ക് ice creame ന്റെ മൂകളിൽ ചെറിയും ജെംസൂമിഠായിയും വച്ചിരുന്നു

ഏതോ ഒരു പാവം പയ്യൻ ഇപ്പോഴും സന്തോഷമായിട്ട്
പിടി തരാതെ രക്ഷപെട്ടു നടക്കുവാ

story ഇതൊന്നുമല്ല
ഇത്തരം പെണ്ണുകാണലുകൾക്കിടയിൽ നടന്ന തമാശകൾ നിങ്ങളോട് പറയാം എന്നു വിചാരിച്ചു

എപ്പി ഡോസുകൾ എത്ര വരുമോ എന്തോ???

മെഗാസീരിയൽ ആക്കാതെ short ആക്കാം



എന്റെ ഓർമ്മയിലെ ആദ്യ പെണ്ണുകാണൽ കൊച്ചൂ മോളാൻറിയുടേതാണ്. ഞാനും ചിന്തൂം കിങ്ങിണിയും മാത്രമേ പിക്ചറിൽ ഉള്ളൂ 

Kids ആയ ഞങ്ങളോട് എന്തെങ്കിലുമൊക്കെ ചോദിക്കാത്ത ചെക്കൻമാർ കൊള്ളില്ലെന്ന് അവർ ഇറങ്ങുമ്പോൾ തന്നെ ഞങ്ങൾ പറഞ്ഞിരുന്നു.

" ചുരൂട്ട് " എന്ന അവലോസുപൊടി നിറച്ച
 മധുരമുള്ള ,കോട്ടയംകാരുടെ ഒരു ടPecial item ഉണ്ടാകും.
 അതിന്റെ എണ്ണം കുറയുന്നതും  ഞങ്ങൾക് സഹിക്കില്ല


ഒരിക്കൽ സിനിമയിലൊക്കെ കാണുന്ന പോലെ ,ഒരു  ചെക്കൻ കയ്യിലിരുന്ന അവലോസുണ്ട ചായയിൽ മുക്കി .
പ്ളും....... എന്ന് അതു മുഴുവൻ ചായയിലോട്ട്  ഒറ്റ ചാട്ടം:.......
ഗ്ലാസിൽ നിറഞിരുന്ന ചായ ,ആർക്കമിഡീസ്  തത്വം പാലിച്ചു.അയാളുടെ വെള്ള മുണ്ടിലേക്ക്



പിള്ളേരല്ലേ, ഞങ്ങൾ ചിരിയോടു ചിരി
ഭാഗ്യം --_ അയാൾ ഞങ്ങളുടെ ചിറ്റപ്പൻ' ആയില്ല.
അല്ലേൽ വിധി എന്നു പറഞ്ഞാൽ മതിയായിരുന്നു .
കളിയാക്കി കൊല്ലില്ലേ നമ്മൾ.

ചെക്കനും പെണ്ണും എന്താണ് സംസാരിക്കുന്നത് എന്ന് കേൾക്കാൻ വേണ്ടി ഹാളിന്റെ അടുത്തുള്ള മുറിയുടെ വാതിലിന്റെ മറവിലേക്ക് ഒരു സമയം ആകുമ്പോൾ ഞങ്ങൾ മുങ്ങും

അതായത് ചെക്കനും കൂട്ടരും ചായ കുടിച്ച് കഴിയാറാകുമ്പോൾ.,,?

ആ സമയത്ത് നമ്മളവിടെ ചുറ്റിപ്പറ്റി നിന്നാൽ അച്ഛനും അമ്മയും ബ്രോക്കറും എല്ലാരും കൂടി  ആ റൂമിൽ നിന്നു മാറി
 ചെക്കനും പെണ്ണിനും സംസാരിക്കാൻ അവസരം കൊടുക്കൂമ്പോൾ ഞങ്ങളേം കൂടെ പുറത്തിറക്കും

അതു വേണ്ട,
ഞങ്ങൾ തറവാടികളാ
ഞങ്ങൾ തന്നെ
അപ്രത്യക്ഷരാകും ---- വാതിലിന്റെ മറവിലേക്ക്


ഇക്കാര്യം പറഞ്ഞപ്പോ വേറൊരു സംഭവമാ ഓർമ്മ വരൂന്നത്

ഞങ്ങൾ UP, LP ക്ലാസുകാരായിരുന്നു [age ]
ഇത് അനിയത്തി ഡിഗ്രി പഠിക്കുന്നു. ചേച്ചി PG യും


ചേച്ചിയുടെ പെണ്ണുകാണൽ

ചെക്കനും പെണ്ണും എന്തെങ്കിലും സംസാരിച്ചോ എന്നു പറയുമ്പോൾ അവർ 2 ഉം അടുത്ത Room ൽ നില്ക്കും, ബാക്കിയെല്ലാരും ഇരുന്നിടത്തു തന്നെ ഹാളിൽ ഇരിക്കും.

അനിയത്തി ചേച്ചി നിൽക്കണ്ട റൂമിനോടു ചേർന്നുള്ള  ബാത്ത് റൂമിൽ പോയി നിന്നു.
അതും ചായയൊക്കെ കൊണ്ടെ വയ്ക്കാൻ അമ്മയെ സഹായിച്ചതിനു ശേഷം.

ചെക്കനും പെണ്ണും ആ റൂമിൽ ചെന്നു.
അതിനിടയിൽ ചെക്കന്റെ അമ്മ അനിയത്തിയെ തിരക്കി.

പണി പാലും വെള്ളത്തിൽ കിട്ടിയില്ലേ,
എന്തു ചെയ്യാൻ

കക്ഷി അവിടെ നൂട്രലിൽ കേറി പറ്റിയ കാര്യം ചേച്ചിക്കു പോലും അറിയില്ലായിരുന്നു.

അപ്പുറത്തേം ഇപ്പുറത്തേം വീട്ടിൽ തിരക്കുന്നൂ, കുറച്ചടുത്ത് താമസിക്കുന്ന മറ്റു ബന്ധുക്കളോട് ഫോണിൽ തിരക്കുന്നൂ
സംഗതി സീനായി

ഇമേജ് പോകുമെന്നോർത്ത് കക്ഷി പുറത്തോട്ട് ഇറങ്ങിയതും ഇല്ല.
ഹാളിൽ ഇരുന്നവർ അവിടെ ഇരിക്കുകയും ചെയ്തു

ശ്ശെ, ആ അനിയത്തിയെ ഇനി കാണുമ്പോൾ ചോദിക്കണം പുള്ളിക്കാരി അകത്തു നിന്ന് ചിന്തിച്ച ideas എന്തൊക്കെയെന്ന് .



    ഗ ഥ തുടരും
Next Post ല്......

Wednesday, 12 April 2017

ഭൗ ഭൗ

  എനിക്കിട്ടും കിട്ടിയിട്ടുണ്ടെന്നേ പട്ടികടി...😏



'' തീറ്റയോ തിന്നുന്നില്ല, ഈ പാലെങ്കിലും കുടിച്ചിട്ടു പോടീ " എന്നു  അമ്മ വിളിച്ചു പറയുന്നത് കേൾക്കാതെ സ്പീഡിൽ വച്ചു പിടിക്കുകയാണ്.പോക്കുകണ്ടാൽ
 ടെൻസിംഗ് വിളിച്ചിട്ട് പുള്ളീടെ കൂടെ ഓടി പ്പോകുവാണോ എന്നു തോന്നും. അതുപോലെയാണ് തടിമാടൻ bag തൂക്കിക്കൊണ്ട് പോകുന്നത്.

ഒറ്റയ്ക്ക് കുറച്ചു ദൂരം ചെന്നിട്ട് വിനിതാ പ്രതാപന്റെ കൂടെ സ്കൂളിലോട്ടു പോകുന്നതാ പതിവ് - അന്ന് വിനിത നേരത്തേ പോയി, അല്ലെങ്കിൽ ഞാൻ താമസിച്ചു കാണും. അതായിരിക്കും ഒന്നും കുടിക്കാൻ കൂടി നിൽക്കാതെ ഞാൻ ഓടിയത്.


ഒറ്റയ്ക്ക് വർത്തമാനം പറഞ്ഞു ഒരു വീട്ടിലോട്ട് കേറി, Short cut ആണത്രേ- short cut.......
കുറച്ചങ്ങു നടന്നു. ഒരു ചാവാലിപ്പട്ടി ഓടി വന്നു - എന്തോ അത്യാവശ്യമുള്ള പോലെ.പട്ടിയെക്കണ്ട ഞാൻ തിരിഞ്ഞോടണ്ടതിനു പകരം മുന്നോട്ടാണ് ഓടിയത്.അതെന്താണോ?

ഓടുന്നതിനിടെ ഞാൻ തിരിഞ്ഞു നോക്കിയപ്പോ --- മുന്നോട്ടു ഓടിപ്പോയ മണ്ടൻ പട്ടി തിരിച്ചു വരുന്നു.അതു കണ്ട ഞാൻ അപ്പോളേക്കും ആ വീട്ടുകാരിയുടെ ചെടിച്ചട്ടിയിൽ തട്ടി താഴെ വീണിരുന്നു.

 ആ ജന്തു എന്റെ അടുത്തോട്ടുവന്നു .വന്യമായ നോട്ടം. അതെന്റെ കണ്ണിലേക്കു നോക്കി ,വല്ലാത്ത ഒരു feel ആണ്.ഈശ്വരാ
ഇപ്പോളും ഓർക്കാൻ വയ്യ. ഞാൻ വിറയ്ക്കുന്നുണ്ടായിരുന്നു. Heart beats ഒക്കെ കൂടി;നാവിറങ്ങിപ്പോയ പോലെ, തോളിൽ bag കിടക്കുന്നതിന്റെ വേദന വേറെ.
അഡ്രിനാലിൻ ഒക്കെ working ആണെന്നു മനസ്സിലായി. ഒന്നു കൂടി എന്റെ അടുത്തേക്കു വരാൻ ശ്രമിച്ചു ആ dog. ഒരു close Up Shot......😨


അതേ സമയത്തു തന്നെ ഒരാൾ ഓടി വരുന്ന sound കേട്ടു... ആ വീട്ടിലെ മകനാണ് .സൗണ്ട് കേട്ടിടത്തോട്ട് ഞാനും dog ഉം ഒരുമിച്ചു നോക്കി. എന്നെ വിട്ടിട്ട് അവൻ ഓടി.
ആ വീട്ടിലെ അമ്മ വന്നു എന്നെ പിടിച്ച് എഴുന്നേല്പിച്ചു. വല്ലതും പറ്റിയോന്നു ചോദിച്ചു. മുട്ടിനു മുകളിൽ ഒരു നീറ്റൽ .അതു ഞാൻ അവരോടു പറയുകയും അവർ നോക്കിയിട്ടു  പറഞ്ഞു " സാരമില്ല. വീണപ്പോൾ ഈ ചെടിച്ചട്ടിയിൽ കൊണ്ട പാടേ ഉള്ളൂ, സ്കൂളിൽ പൊയ്ക്കോ " എന്ന്

പകച്ചു പണ്ടാരമടങ്ങി നിന്ന ഞാൻ വീട്ടിലോട്ടു തിരിഞ്ഞു നടന്നു.
വിറച്ചു വിറച്ചു നടക്കുന്നതിനിടയിൽ സംഭവം ഒന്നു റിവൈന്റ് ചെയ്തു.
ഒരു ശക്തി എന്നെ പാവാടയിൽ വന്നപ്പോളല്ലേ ഞാൻ വീണത്. അതേ പാവാട യിൽ ഒരു കീറൽ ഉണ്ട്.

വീട്ടിൽ ചെന്നു കരഞ്ഞു കൂവി കാര്യം പറഞ്ഞു. ലൈബ്രറിയിൽ പോയ അച്ഛനെ വിളിച്ചു വരുത്തി.
മകളെ പട്ടി കടിച്ചതിനു കുത്തിവെയ്പ് എടുക്കാൻ ആശുപത്രിയിൽ കൊണ്ടു പോകാൻ. 2 15 രൂപയുടെ 3 കുത്തിവയ്പ് ഒന്നിടവിട്ട ദിവസങ്ങളിൽ ചേർത്തല ഗവ: ആശുപത്രിയിൽ പോയി എടുത്തു.
ഇന്നും ഒന്നു കണ്ണടച്ച് ചിന്തിച്ചാൽ ആ " close up " shot എനിക്ക് feel ചെയ്യും

എന്റെ വീടിന്റെ അടുത്തുള്ള ഒരാളോട്  ആ പട്ടിയുടെ ഉടമസ്ഥൻ ,ആ ഓടി വന്ന മകൻ ഇല്ലേ, അവൻ ചോദിച്ചെന്ന് " ആ കൊച്ച് ജീവിച്ചിരുപ്പുണ്ടോ, ഞാൻ വിചാരിച്ചു പേടിച്ചു ചത്തെന്ന് "

 ഹും  മ്ലേച്ഛൻ.


Sunday, 26 March 2017

Spring hair girl

              മിടുക്കൻ ചെക്കനും സ്പ്രിംങ് -
                    മുടിക്കാരിയും 



@ 200l - High School days ...

           കഥാനായകൻ എന്റെ friend ആണ്.ഇന്നു വരെ എന്റെ  കൂടെ പഠിച്ച ചെക്കന്മാരിൽ  ഏറ്റവും Look ഉള്ള item.പേര് ദുൽഖർ സൽമാൻ എന്നിടാം. അല്ലേല് തെണ്ടിപ്പിള്ളേര് വെച്ചെന്നെ അടിപ്പിക്കും.blog എഴുത്തും നിർത്തേണ്ടി വരും!!

നല്ല സായിപ്പും കുഞ്ഞ്, ആരേയും പേടിയില്ലാത്ത മനോഭാവം, കഥ ബുക്കാണ് പുള്ളീടെ Week ness.


വേറെ U P School ൽ നിന്നൊക്കെ പിള്ളേര്
 H S  ൽ പഠിക്കാൻ ഞങ്ങളുടെ സ്കൂളിൽ ചേരാറുണ്ട്, ആ കൂട്ടത്തിലാണ് കഥാനായിക.

ഒരു ഉച്ച, ഉച്ചര, സമയത്ത്!
ചോറൂണ് കഴിഞ്ഞ്  വർത്തമാനം പറയുന്ന
time ൽ ആണ് ആ HOT News പരന്നത്---
        മ്മടെ ദുൽഖർ സന്ധ്യയെ പ്രപ്പോസ് ചെയ്തന്ന് ,അതും സ്കൂളിലെ ടാപ്പിൽ പാത്രം കഴുകുന്നതിനു പകരം  അപ്പുറത്തെ വീട്ടിൽ പോയി കൈയും പാത്രവും കഴുകി വന്ന അവളെ തറ നിരപ്പിൽ നിന്നും ഉയരത്തിലുള്ള  സ്കൂൾ വരാന്തയിലേക്ക് കൈ പിടിച്ചു കയറ്റിക്കൊണ്ട്  അവൻ ചോദിച്ചത്രേ, ജീവിതകാലം മുഴുവൻ ഞാനീ കൈയിൽ പിടിച്ചോട്ടേയെന്ന്!!!.....

ഞാനാദ്യമായാണ് ഇങ്ങനൊന്ന് കേട്ടത് ,ഉള്ളതാണോന്നും അറിയില്ല. അവർ വേറെ ഡിവിഷനിലാണ് പഠിച്ചത്.[ഈയൊരു dialogue എന്റെ മുൻകൂർ ജാമ്യമായി കണ്ടാൽ മതി ]


        എനിക്കീ relation അത്രയ്ക്കങ്ങട് സുഖിച്ചില്യാ, ന്നു വെച്ചാല് --തേയിലയും പഞ്ചസാരയും പോലെയൊരു Combination !!!

ഞങ്ങളെല്ലാം ഒരിടത്താണ് ട്യൂഷനു പോകുന്നത്
.കുഞ്ഞുമുറി, മൂഡൗട്ടാകുന്ന ബെഞ്ചൂകൾ, തറ പൊട്ടിപ്പൊളിഞ്ഞു  കിടക്കുന്നതു കൊണ്ട് ഡെസ്കിനു
ചാഞ്ചാട്ടo
.പിന്നെ വലിയ സ്ട്രിക്റ്റല്ല. പൈസാർ ട്യൂഷനെടുക്കുന്നുണ്ട്, അവിടെ പൊരിഞ്ഞ അടിയാണ്, മുടിഞ്ഞ സ്ട്രിക്റ്റും.
 അച്ഛനും അമ്മയും എന്നെ തല്ലി സമ്മതിപ്പിച്ച് അവിടെക്കൊണ്ടു ചേർക്കുകയായിരുന്നു. അതൊക്കെ ഒരു blog നു വ കുപ്പുണ്ട്, പിന്നീടാകാം.

        ഈ ചെക്കൻ സിനിമയിലൊക്കെ കാണുന്ന പോലെ romantic ആയി  ലവളെ നോക്കിയിരിക്കും.
 ഇതു കാണുന്ന ഞാൻ
ആ പെങ്കൊച്ചിനെ ഒന്നു നോക്കും -



ചുരുണ്ട മുടി, സ്പ്രിംഗ്- എന്നിട്ടത് 2
 വ ശ ത്തും പിന്നിയിട്ടിരിക്കും. നെറ്റിയിലേക്കും കൂട്ടി കുറച്ചു മുടി വെട്ടിയിട്ടിട്ടുണ്ട്. എന്തിനാണാവോ .
വേറോരു തമാശ കണ്ണെഴുത്താണ്.ഐ ലൈനർ ഒരു bottle 2 ആഴ്ച കൊണ്ടു തീരുമായിരിക്കും .അതുപോലെ കട്ടിക്കടിച്ചിട്ടുണ്ടാകും.... ആ മാൻ മിഴികളിലാണത്രേ ല വ ൻ വീണത്‌.പിന്നെ കളറും കുറവ് .അവനുമായി 
കമ്ബയറു ചെയ്യുബോള്‍.....
ഇവരെ കൂടുതൽ വാച്ച് ചെയ്യാൻ എനിക്ക് പറ്റിയില്ല.

കാരണം ആയിടയ്ക്ക് ഒരു പുതിയ കണക്ക് സാർ പഠിപ്പിക്കൂവാൻ  വന്നു.
 എന്താന്നറിയില്ല,
പുള്ളി എന്നെ നോക്കിയേ ക്ലാസെടുക്കൂ, ക്ലാസിലെ പിള്ളേരെ മൊത്തത്തിൽ 1 നോക്കും പിന്നെ എന്നെ നോക്കി തലയാട്ടും - ഇടയ്ക്കിടയ്ക്ക് ഇങ്ങേര് തലയാട്ടുന്നതിനനുസരിച്ച് ഞാൻ തലകുലുക്കണം.

അല്ലെങ്കിൽ '' ഇയാൾക്ക് മനസിലായില്ലേ "എന്നു ചോദിക്കും

      മനസിലായാലും ഇല്ലെങ്കിലും ഞാൻ തലകുലുക്കൽ തുടർന്നു .വേണു എന്നാണ് പേര് , മൊത്തത്തിൽ അല്ല ഇത്തിരി പോക്കരക്കണ്ണൻ ആണ് [ ഒരു കണ്ണ് left സൈഡിലേക്കും 'മറ്റത് right സൈഡിലേക്കും ] ഇതു തിരിച്ചറിയാതിരിക്കാൻ കണ്ണട വച്ചിട്ടുണ്ട് .അതുകൊണ്ട് എന്നെ നോക്കി തലയാട്ടുന്നത് ശ്രദ്ധിച്ചിരിക്കലായി എന്റെ പണി.

ആ സമയത്ത് ഞാൻ മുടി വളർത്താൻ തുടങ്ങിയിരുന്നില്ല. ബോബ് ചെയ്ത ഹെയർ സ്റ്റെൽ ആയിരുന്നൂ. പിന്നെ ഞാൻ ഈ സാറിനെ കാണുന്നത് 4 വർഷങ്ങൾക്കു ശേഷമായിരുന്നു. +2 നു പഠിക്കുമ്പോൾ ,മൂടി വളർത്താൻ തുടങ്ങി, കണ്ണട വച്ചു. കുറച്ചു look വ്യത്യാസം വന്നിരുന്നു.

@ K S R T C bus,    കൂട്ടുകാർ കൂടെ ഉണ്ടായിരുന്നു. വർത്തമാനം പറയുകയാണ് ഞാനെന്ന് പ്രത്യേകം പറയണ്ടല്ലോ, കണ്ടക്ടറുടെ മുഖത്തു നോക്കാതെ ടിക്കറ്റെടുത്തു. ബാക്കി പൈസ തന്നപ്പോ " ഇത്രേ ഒള്ളോ ബാക്കീന്ന് " ചോദിക്കുകയും
" എടോ തന്നെ കണക്കു പഠിപ്പിച്ചത് ഞാനല്ലേ " എന്നു ചോദിച്ചതും ഒരുമിച്ചായിരുന്നു.


പിന്നെ ക്കാണുന്നത് 8 വർഷം കഴിഞ്ഞ് ,

 ഞാൻ UC കോളേജിൽ work ചെയ്തിരുന്ന സമയത്ത്   ആലുവയിൽ നിന്നും കുത്തിയതോട് വരാൻ bus stop   ലേക്ക് ഓടി വന്നപ്പോ ഒരു fast നീങ്ങിത്തുടങ്ങിയിരുന്നു.എന്നാൽ അത് ബെല്ല് അടിച്ചു നിർത്തി എന്നെ കേറ്റി


പുള്ളീടെ കാര്യം ഇടയ്ക്കുകയറി വന്നപ്പോ നുമ്മടെ story നിന്നു പോയി. edit ചെയ്ത് delete ചെയ്യാം എന്നു വിചാരിച്ചെങ്കിലും വേണ്ടെന്നു വച്ചു.


ഒരു വർഷത്തെ പ്രണയം ഇണങ്ങിയും പിണങ്ങിയുo അവർ ആഘോഷിച്ചു.ഹിന്ദു - മുസ്ലീം ഐക്യം ഒന്നും വർക്ക് ഔട്ട് ആകില്ലെന്ന് ഞങ്ങൾക്ക് അന്നേ തോന്നിയിരുന്നു.പഠനം ഉഴപ്പുന്നതായി തോന്നിയ ധീര കാമുകൻ പിറ്റേ വർഷം സ്കൂൾ മാറി.


At Present: ക്രിസ്ത്യൻ കുട്ടിയെ ക ല്ല്യാണം കഴിച്ചു ,അവനെപ്പോലെ ഭംഗിയുള്ള ഒരു മോന്റെ അച്ഛനായി അടിച്ചു പൊളിച്ചു ജീവിക്കുന്നു




Saturday, 4 March 2017

AmbitionzZz

     എന്തെല്ലാം എന്തെല്ലാം ആഗ്രഹങ്ങൾ

ഇപ്പോൾ ഉത്സവ സീസൺ ആയതു കൊണ്ട് ജൂഗ്നു വിന് വലുതാകുമ്പോൾ കളിപ്പാട്ടക്കച്ചവടക്കാരനായാൽ മതി എന്ന ആഗ്രഹത്തിൽ നില്ക്കുന്നു.
   കഴിഞ്ഞ ആഴ്ചത്തെ ആഗ്രഹം ബീച്ചിലെ പട്ടം വില്പനക്കാരിയും ഐസ്ക്രീം വില്പനക്കാരിയും ആയിരുന്നു.


         ചെറുപ്പം മുതലേ നമ്മളെല്ലാം പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമാണ് ---
" വലുതാകുമ്പോൾ ആര് ആകണമെന്നാണ് ആഗ്രഹം "

ടീച്ചർ  ----- പിള്ളേരെ തല്ലാനും വഴക്കിടാനും
ഡോക്ടർ ---- സ്റ്റെ തസ്കോപ്പു വെച്ച് പരിശോധിക്കാൻ
നേഴ്സ് ---- ഇഞ്ചക്ഷൻ കൊടുക്കാൻ
ബാങ്ക് ---- നോട്ടെണ്ണാൻ
ആന പാപ്പാൻ ---- ആനപ്പുറത്തു കയറാൻ
പോലീസ്, പട്ടാളം ---- യൂണിഫോ മൊക്കെ ഇട്ട് ഗമയിൽ ഓടിച്ചാടി കള്ളനെ പിടിക്കാനും നല്ല ഇടി കൊടുക്കാനും
ഡ്രൈ വർ --- വണ്ടി സ്പീഡിൽ ഓടിക്കാൻ

ഇതൊക്കെയാണ് കാരണങ്ങൾ ഇത്തരം ഓരോ ജോലിക്കും പിന്നിലുള്ള തെന്നാണ് എന്റെയൊരു തോന്നൽ

എന്റെ അമ്മയുടെ students (2 nd std ) പറഞ്ഞത് .... ഒരുത്തന് ആംബുലൻസിന്റെ ഡ്രൈ വർ ആകണം.
വേറൊരാൾക്ക് ഹോമിയോ ഡോക്ടർ ആകണം.
മാസം തികയാതെ പ്രസവിച്ചതാണോ ഇവനെ എന്നു ചോദിച്ചു പോകുന്ന Look ഉള്ള ഒരു കൊച്ചിന് -- ജിം -- നടത്താനാണ് ആഗ്രഹമെന്ന് .

ട്രെ ന്റൊക്കെ മാറി. New gen ആയി


ഇനി എന്റെ ആഗ്രഹം എന്തായിരുന്നെന്നോ,

ട്രൈയിന് ടാറ്റ കൊടുക്കണം,
പച്ചയും ചുവപ്പും കൊടി വെച്ച്.

Tuesday, 21 February 2017

ബലൂണ്‍കാരന്‍

       ബലൂൺ കാരൻ


 2001 Me @ 8th Std: V V H S S Kodamthuruth


പെട്ടെന്നൊരു നാൾ എനിക്ക് തോന്നി ചിത്രകാരിയാകണമെന്ന്,
 വര തുടങ്ങി......
പ്രോത്സാഹിപ്പിച്ചതാണോ എന്തോ വീട്ടുകാർ ഈ ഉദ്യമത്തിൽ നിന്നെന്നെ തടഞ്ഞില്ല.😂

 വല്ലാത്ത ചതിയായിപ്പോയി.

youth Fest ന് ചിത്രരചനാ മത്സരത്തിൽ പേരു കൊടുത്തു കൊണ്ടായിരുന്നു,
ഞാൻ എന്നെത്തന്നെ ചീത്രകാരിയായി അംഗീകരിച്ചതു
പോരാതെ മറ്റുള്ളവരെക്കൊണ്ടുകൂടി പറയിപ്പിക്കാൻ ശ്രമിച്ചത്.
ഇപ്പോ blog തുടങ്ങിയില്ലേ, ഇതുപോലെയൊക്കെത്തന്നെ !!!


            ആസ്ഥാനചിത്രകാരൻ സുമേഷ് പേരു കൊടുത്തിട്ടുണ്ട്. എനിക്കൊരു കൂട്ടിനു വേണ്ടി - എന്റെ എല്ലാ മണ്ടത്തരങ്ങൾക്കും കൂട്ടു നില്ക്കുന്ന സുജിത്തിന്റെ പേര് കൂടി ചേർത്തു.
ടാബ്ലോയ്ക്ക് വിവേകാനന്ദൻ ആകാൻ പേരു കൊടുത്തിട്ടുണ്ടെങ്കിലും ഓ, ഇതൊക്കെ എന്ത്?.... എന്ന രീതിയിൽ ഗമയോടെ സമ്മതിച്ചു.



          Post Modern ചിത്രകാരിക്ക് ഉറക്കം പോലും വന്നില്ല. പിറ്റേ ദിവസത്തെപ്പറ്റി ഓർത്തിട്ട്.......

        അച്ഛനോടു പറഞ്ഞു 10 രൂപയുടെ സാദാ ഓറഞ്ചു കളർ Camlin വാട്ടർ കളർ box ഒക്കെ വാങ്ങി, അതിലെ brush വരകാർ ഉപയോഗിക്കാരില്ലെന്നും പല വലിപ്പത്തിലുള്ള brushകള് വേറെ വാങ്ങണം എന്നും ഞാൻ മനസിലാക്കിയതിനാൽ 2, 3 ബ്രഷൊക്കെ പിടിച്ചാണ് എന്റെ നില്പ്.

സുജിത്ത് ട്യൂബിൽ കിട്ടുന്ന വാട്ടർ കളറാ കൊണ്ടുവന്നത്,
പോരാത്തതിന്
 വരകാരൂടെ കയ്യിൽ ഉള്ള
  Colour mix ചെയ്യുന്ന പാലറ്റും !!
അങ്ങനെയൊന്ന് ഞാൻ കൈ കൊണ്ട് തൊട്ടിട്ടുപോലുമില്ല, പേരു വരെ ഈ അടുത്താ പഠിച്ചത് .

ചെക്കൻ അതൊക്കെ എവിടുന്നു സംഘടിപ്പിച്ചോ എന്തോ????


     sir വന്നു, ബലൂൺ കാരൻ - അതാണ്  ടോപ്പിക് - വരച്ചോ -----

               നുമ്മ On the spot വര തുടങ്ങി.
വളരെ പാടുപെട്ട് ഒരു മീശക്കാരനെ വരച്ചു.കൂടെ ഒരു സ്റ്റാൻറും, അതിൽ തൂങ്ങിക്കിടക്കുന്ന കളിപ്പാട്ടങ്ങൾ ഏതൊക്കെയാണെന്ന് എനിക്ക് തന്നെ മനസിലായില്ല. Colour ഒക്കെ പടർന്നു .
ചുറ്റും കൂടി നില്ക്കുന്ന പോലെ കുറച്ചു പിള്ളേരെയും വരച്ചു.
 അതും തിരിഞ്ഞു നില്ക്കുന്ന പിള്ളേർ, അതാകുമ്പോ എളുപ്പമാണല്ലോ വരയ്ക്കാൻ.

പേപ്പറിന്റെ ഒരു മൂലയ്ക്കായാണ് ഞാൻ വരച്ചത്.ബാക്കി സ്ഥലം വെറുതേ കിടക്കുന്നു . അവിടെ എന്തെങ്കിലും Colour അടിച്ചു വെയ്ക്കാനുള്ള idea പോലും തോന്നിയില്ല.

       എന്റെ വര പെട്ടെന്നു കഴിഞ്ഞല്ലോ.
സുമേഷിന്റെ പടം പോയി നോക്കി . അടിപൊളി :: ബലൂൺ മൊത്തത്തിൽ കളറടിച്ചാ ഞാൻ വെച്ചേക്കുന്നത്', വരക്കാൻ അറിയാവുന്ന സുമേഷ് dark ൽ വരച്ചു, പിന്നെ വെള്ളം ചേർത്ത് ബലൂണിന്റെ അകത്തായി തൊട്ടു ,ശരിക്കും
 3 D effect.

       Sujith ന്റെ പടം, Colour Full
ഒരു കാവ്, പാടം, ടun set, കുറേ കടകൾ, പിന്നെ ബലൂൺ കാരനും.

അന്നൊരു ചിത്രകാരി പടം മടക്കി .......... /



Sunday, 19 February 2017

ഉരുകിത്തീര്‍ന്ന ജീവിതം.

            ഉരുകിത്തീറ്ന്ന ജീവിതം


അതേന്നേ എത്ര വറ്ഷമായി ,ഞാനിങ്ങനെ piece ...piece....ആയി കിടക്കാന്  തുടങ്ങിയിട്ട്.......
14 വറ്ഷം
ബാക്കി കുറേ പീസുകള് ഇനിയും പലയിടത്തായികിടപ്പുണ്ട്.


2003 march...അന്നാണെന്റെ ജീവിതത്തിലെ  ആ ദുരന്തം  സംഭവിച്ചത്.
SSLC പരീക്ഷ തീറ്ന്നതിന്റെ സന്തോഷം കാണിച്ചതാണത്രേ,

വീടിന്റെ പരിസരവും മുററവും അടിച്ച്,ചപ്പുചവറെല്ലാം കൂട്ടീയിട്ട് കത്തിച്ചു...

വേലിയും അടുത്തു നിന്ന തെങ്ങും തൈ ഉള്പ്പെടെ നിന്നു കത്തി.
താഴെ ചുരുണ്ടു കൂടി കിടന്നിരുന്ന എന്റെ ഒരുഭാഗം മുഴുവനും ഉരുകിപ്പോയി...

ചെടി നനയ്ക്കാനൊക്കെ എന്നെ ഉപയോഗിക്കുന്നതല്ലേ, പൊളളിയ ഭാഗം മുഴുവനും മുറിച്ചു മാററി.ഫലമോ  പൂറ്ണവൃത്തത്തീല് കിടന്നിരുന്ന ഞാന് പല size ല്


എനിക്കിപ്പോളും മനസ്സിലാകാത്ത ഒരു കാര്യം____ ഏതു ചേതോ വികാരത്തിലാണ് ഗ്രീഷ്മ  , exam തീറ്ന്നതിന്റെ സന്തോഷം ഈ രീതീയില് പ്രകടിപ്പിച്ചതെന്ന്,
വേറെ എന്തോക്കെ  മാറ്ഗങ്ങളുണ്ട്. ഒന്നുമില്ലെങ്കീല്  ചുമ്മാ കിടന്നുറങ്ങിക്കൂടായിരുന്നോ!!അതൊന്നും ചെയ്യാതെ school  ല് നിന്നും വന്ന വഴി മുററമടിച്ചു ,ചവറെല്ലാം തീയിട്ടിിരിക്കുന്നു....


മിക്കവാറും അവളുടെ പരീക്ഷ കഴിയുന്ന ദിവസം വീട്ടുകാര് ഓറ്മ്മിപ്പിക്കാറുണ്ട്== exam കഴിയുന്നതിന്റെ സന്തോഷത്തിന്റെ പുറത്ത് ,നീ തീയിടരുത് ഗ്രീഷ്മേേന്ന്......


Friday, 17 February 2017

നക്ഷത്ര

      നക്ഷത്ര ,കുഞ്ഞിന്റെ പേര് നക്ഷത്ര



ആയുസ്സും ആരോഗ്യവും ഉള്ള കുഞ്ഞിനെ തരണേ  എന്നേ നമ്മള്  പ്രാർത്ഥിക്കാവൂ എങ്കിലും എനിക്ക് പെൺകുഞ്ഞിനെയാണ് ഇഷ്ടം ,ദൈവം അങ്ങനെ തരും എന്ന തോന്നൽ കൂടി വന്നതോടെ ഞാൻ പേരുകൾ കണ്ടുപിടിച്ചു വെച്ചേക്കാ മെ ന്നു വിചാരിച്ചു.


അർത്ഥമുള്ള ,വെറൈറ്റി Name വേണമെന്നു പണ്ടു തന്നെ ഞാൻ വിചാരിച്ചു വെച്ചിട്ടുള്ളതുമാണ്.പൊതുവേ അദ്ധ്യാപകരും മലയാളം  പഠിച്ചവരും വായനയുള്ള സഖാക്കന്മാരും കിടു പേരായിരിക്കും മക്കൾക്കിടുന്നത് .
നിള, കാദംബരി ,ക ബനി, തനൂ, തന്വി, തന്മയ  ഋതു, ഋതു നന്ദ പിന്നെ ടോട്ടോച്ചാൻ ഇത്രേം  പേരൂകൾ ലിസ്റ്റിൽ ഉണ്ടായിരുന്നു.
അങ്ങനെയിരിക്കെ പൂർണ്ണിമ ഇന്ദ്രജിത്തിന്റെ മോൾക്ക് നക്ഷത്ര എന്നു പേരിട്ട വിവരം 'വനിതയിൽ' കണ്ടു.

കിടിലൻ പേര്
എനിക്കിഷ്ടപ്പെട്ടു......

ചിന്തു വിനോട് ഞാൻ ചോദിച്ചു.  പെൺ കുഞ്ഞാണ് ജനിക്കുന്നതെങ്കിൽ നക്ഷത്രയെന്നു പേരിട്ടാലോ എന്ന്

  അവൾ എന്നെ ഒന്നു നോക്കി. ഞാനും അവളെ ഒന്നു നോക്കി കേട്ടോ

കൂടെ നോക്കാൻ വേറെ ആരും ഇല്ലായിരുന്നു


എന്നിട്ടു പറഞ്ഞു

കൊച്ചിന്റെ അച്ഛന്റെം അമ്മയുടേയും Look ഉ0 colour ഉം കണ്ടിട്ട് അങ്ങനെ ഒരു പേരിട്ടാൽ ടchool ഇൽ attendence വിളിക്കുമ്പോൾ  ഒരു കുഞ്ഞ് കറുത്ത നക്ഷത്രം എഴുന്നേറ്റു നിൽക്കുന്നത് ഭയങ്കര ബോറല്ലേന്ന് '''....



ചിന്തിച്ചപ്പോ പറഞ്ഞതിൽ ഇത്തിരി കാര്യം ഉണ്ടല്ലോ എന്ന് എനിക്കും തോന്നി .അതോടെ ആ പേര് List ൽ നിന്നും ഒഴിവായി...

എന്നാൽ  ദൈവം എനിക്ക് ഒരു നക്ഷത്രക്കുഞ്ഞിനെ ത്തന്നെയാണ് തന്നത് .
Hospital വച്ച് അടുത്ത room ലെ family കണ്ടു പിടിച്ചു വെച്ചിരുന്ന പേരാണ് ജുഗ്നു എന്ന് .ആൺകുഞ്ഞാണ് അവർക്ക് ജനിച്ചത്.അവർ ടuggest ചെയ്ത പേരാണ് ജുഗ്നു വിന്റേത്.
മിന്നാമിന്നി എന്നാണ് അർത്ഥം എങ്കിലും കക്ഷി ചീവീടാണ് '' എന്നെപ്പോലെ "

Wednesday, 15 February 2017

ഗണപതി

ഗണപതി


CN ചാനലിൽ ജൂഗ്നു Bal Ganesh കാണുന്നു.
ചിന്തു അടുത്തിരുപ്പുണ്ട് ( അപർണ ജി.രാജു. അനിയത്തിയാണ്, തുടർന്നുള്ള blog കളിൽ Main കഥാപാത്രം ആകണ്ടതുകൊണ്ട് കൂടുതൽ വിശദീകരിക്കുന്നില്ല.


ജുഗ്നു വിന്റെ സംശയം ----

" ഗണപതി ഒരു കു ഞ്ഞല്ലേ,
ശിവൻ തല മുറിച്ചുകളഞ്ഞപ്പോൾ
വിഷ്ണു കൊണ്ടുവന്നത്  ഒരു ആനയുടെ തലയല്ലേ,
അതല്ലേ വച്ചു കൊടുത്തത്....


ആനയുടെ തല എന്തു വലുതാ, അതെങ്ങനെ ഒരു കൊച്ചിന്റെ കഴുത്തിൽ പാകമാകും ?????""

ചോദ്യം കേട്ട ചിന്തു പകച്ചു പോയി 

ഞ ഞഞ്ഞ ഞഞ്ഞക്കു ഞഞ്ഞ

    ഞ  ഞഞ്ഞ ഞഞ്ഞക്കു ഞഞ്ഞ


 നട്ടപ്പാതിര 2 am

ഞ ഞഞ്ഞ ഞ ഞക്കു ഞഞ്ഞ ,ഇതേ തു  ഭാഷ, എന്താണ് അർത്ഥo ?

കഷ്ടപ്പെട്ടു കണ്ണു തുറന്നു  ഞാൻ ചുറ്റും നോക്കി....

           അതേ, ജുഗ്നു ഉറക്കത്തിൽ കീറിപ്പൊളിച്ചു പറയുന്നതാണീ ഭാഷ ...
" ലേലു അല്ലൂ  ലേലു അല്ലൂ "മോഡലിൽ ആവർത്തിച്ചു പറയുന്നു.

അവളുടെ ഉറക്കം പോകാതിരിക്ക]ൻ കണ്ണുകൾ മുറുക്കെ അടച്ചു പിടിച്ചു കൊണ്ടാണ് പുള്ളിക്കാരിയുടെ Performance '

 കയ്യും കാലും ഇട്ട് അടിക്കുന്നുമുണ്ട്.കരച്ചിലിന്റെ VOLUME കൂടിക്കൂടി വരുന്നു

എന്താണ് പറയുന്നതെന്നറിയാൻ ശ്രമിക്കുന്നതിന്റെ ഇടയിൽ  "ലൂയീ യീ..... എന്നൊരു വാക്കു കൂടി കേട്ടു .

അതേ '... ജൂഗ്നു വിനെ ലൂയി  കടിച്ചു,
മോർട്ടീൻ കാർ പരസ്യത്തിൽ പറയില്ലേ
ഞാനാണ് ലൂയി
ഞാനിന്ന് ആക്രമിക്കും എന്ന്

കൊതുകുകടിച്ച കലിപ്പ് തീർത്ത താണ് കക്ഷി





NB : എന്റെ First post Jugnu വിനെ പറ്റിയാകണം എന്നു വിചാരിച്ചു. അതാ ഇങ്ങനെയൊരു story യു മാ യി ഇറങ്ങിയത്

Tuesday, 14 February 2017

നന്ദി........

മനസില് തോന്നുന്ന വിശേഷങ്ങളെ ,
ഞാന് അറിയുന്ന,എന്നെ അറിയുന്ന എല്ലാവരോടുമായി പങ്കിടാന് ഞാനീ space ഉപയോഗിക്കട്ടെ,

   Blog തുടങ്ങാന് പ്രോത്സാഹിപ്പിച്ച
Vimal sir,ധന്യ,ദിവ്യ,ലേഖ,കല്യാണി,ശില്പ,ദ്രൗപതി, ജാസിം ,തുഷാന്ത്,പ്രജീഷ്,ഷബീറ് ,നിഹാദ്,സുമിത്ത്,ജോഫസിനും നന്ദീ.


അച്ഛ,അമ്മ,ചിന്തു,ജുഗ്നു,അമിത,റോഷ്നി,ദിവ്യചേച്ചീ,ലക്ഷ്മി,sujith, anoop. bibin. saridas. sari. vipina. jeethu. jibu. anjith.  sudheesh.  shameer.  vijay.  viswas. shihaz.  dhanya.  neethu. sachin, shine mathew, arun krishnan,
 indu chechi,  smitha chechi,  viji miss,   remya miss, kunjumuhammed sir ,ancy miss,raji miss,joseph chetten,
sujith.suni,sudhi,unni,ananthu,kannan,vidya,kingini,kichu,manikkuttan ,ammu,lappy,jithu,anjana. & other relatives......
പഠിപ്പിച്ച teachers ( Lp school. V V H S S ,kodamthuruth,uzhuva up school ,sS.C.U.G.V.H.S.S.Pattanakkadu. state central library.Tvm., masters College .thuravoor,Rajagiri colllege of social sciences.Kalamassery.saraswathi.PSC coaching center.kodamthuruth)

Work ചെയ്ത UC colllege .MCA dept.aluva, KUFOS.panangadu, colllege of Engineering,Cherthala =staff & students

എന്നിവരെ കൂടാതെ ഞാന് പരിചയപ്പെട്ട , എല്ലാാവറ്ക്കുമായി ഞാനിത് സമർപ്പിക്കുന്നു