Wednesday, 12 April 2017

ഭൗ ഭൗ

  എനിക്കിട്ടും കിട്ടിയിട്ടുണ്ടെന്നേ പട്ടികടി...😏



'' തീറ്റയോ തിന്നുന്നില്ല, ഈ പാലെങ്കിലും കുടിച്ചിട്ടു പോടീ " എന്നു  അമ്മ വിളിച്ചു പറയുന്നത് കേൾക്കാതെ സ്പീഡിൽ വച്ചു പിടിക്കുകയാണ്.പോക്കുകണ്ടാൽ
 ടെൻസിംഗ് വിളിച്ചിട്ട് പുള്ളീടെ കൂടെ ഓടി പ്പോകുവാണോ എന്നു തോന്നും. അതുപോലെയാണ് തടിമാടൻ bag തൂക്കിക്കൊണ്ട് പോകുന്നത്.

ഒറ്റയ്ക്ക് കുറച്ചു ദൂരം ചെന്നിട്ട് വിനിതാ പ്രതാപന്റെ കൂടെ സ്കൂളിലോട്ടു പോകുന്നതാ പതിവ് - അന്ന് വിനിത നേരത്തേ പോയി, അല്ലെങ്കിൽ ഞാൻ താമസിച്ചു കാണും. അതായിരിക്കും ഒന്നും കുടിക്കാൻ കൂടി നിൽക്കാതെ ഞാൻ ഓടിയത്.


ഒറ്റയ്ക്ക് വർത്തമാനം പറഞ്ഞു ഒരു വീട്ടിലോട്ട് കേറി, Short cut ആണത്രേ- short cut.......
കുറച്ചങ്ങു നടന്നു. ഒരു ചാവാലിപ്പട്ടി ഓടി വന്നു - എന്തോ അത്യാവശ്യമുള്ള പോലെ.പട്ടിയെക്കണ്ട ഞാൻ തിരിഞ്ഞോടണ്ടതിനു പകരം മുന്നോട്ടാണ് ഓടിയത്.അതെന്താണോ?

ഓടുന്നതിനിടെ ഞാൻ തിരിഞ്ഞു നോക്കിയപ്പോ --- മുന്നോട്ടു ഓടിപ്പോയ മണ്ടൻ പട്ടി തിരിച്ചു വരുന്നു.അതു കണ്ട ഞാൻ അപ്പോളേക്കും ആ വീട്ടുകാരിയുടെ ചെടിച്ചട്ടിയിൽ തട്ടി താഴെ വീണിരുന്നു.

 ആ ജന്തു എന്റെ അടുത്തോട്ടുവന്നു .വന്യമായ നോട്ടം. അതെന്റെ കണ്ണിലേക്കു നോക്കി ,വല്ലാത്ത ഒരു feel ആണ്.ഈശ്വരാ
ഇപ്പോളും ഓർക്കാൻ വയ്യ. ഞാൻ വിറയ്ക്കുന്നുണ്ടായിരുന്നു. Heart beats ഒക്കെ കൂടി;നാവിറങ്ങിപ്പോയ പോലെ, തോളിൽ bag കിടക്കുന്നതിന്റെ വേദന വേറെ.
അഡ്രിനാലിൻ ഒക്കെ working ആണെന്നു മനസ്സിലായി. ഒന്നു കൂടി എന്റെ അടുത്തേക്കു വരാൻ ശ്രമിച്ചു ആ dog. ഒരു close Up Shot......😨


അതേ സമയത്തു തന്നെ ഒരാൾ ഓടി വരുന്ന sound കേട്ടു... ആ വീട്ടിലെ മകനാണ് .സൗണ്ട് കേട്ടിടത്തോട്ട് ഞാനും dog ഉം ഒരുമിച്ചു നോക്കി. എന്നെ വിട്ടിട്ട് അവൻ ഓടി.
ആ വീട്ടിലെ അമ്മ വന്നു എന്നെ പിടിച്ച് എഴുന്നേല്പിച്ചു. വല്ലതും പറ്റിയോന്നു ചോദിച്ചു. മുട്ടിനു മുകളിൽ ഒരു നീറ്റൽ .അതു ഞാൻ അവരോടു പറയുകയും അവർ നോക്കിയിട്ടു  പറഞ്ഞു " സാരമില്ല. വീണപ്പോൾ ഈ ചെടിച്ചട്ടിയിൽ കൊണ്ട പാടേ ഉള്ളൂ, സ്കൂളിൽ പൊയ്ക്കോ " എന്ന്

പകച്ചു പണ്ടാരമടങ്ങി നിന്ന ഞാൻ വീട്ടിലോട്ടു തിരിഞ്ഞു നടന്നു.
വിറച്ചു വിറച്ചു നടക്കുന്നതിനിടയിൽ സംഭവം ഒന്നു റിവൈന്റ് ചെയ്തു.
ഒരു ശക്തി എന്നെ പാവാടയിൽ വന്നപ്പോളല്ലേ ഞാൻ വീണത്. അതേ പാവാട യിൽ ഒരു കീറൽ ഉണ്ട്.

വീട്ടിൽ ചെന്നു കരഞ്ഞു കൂവി കാര്യം പറഞ്ഞു. ലൈബ്രറിയിൽ പോയ അച്ഛനെ വിളിച്ചു വരുത്തി.
മകളെ പട്ടി കടിച്ചതിനു കുത്തിവെയ്പ് എടുക്കാൻ ആശുപത്രിയിൽ കൊണ്ടു പോകാൻ. 2 15 രൂപയുടെ 3 കുത്തിവയ്പ് ഒന്നിടവിട്ട ദിവസങ്ങളിൽ ചേർത്തല ഗവ: ആശുപത്രിയിൽ പോയി എടുത്തു.
ഇന്നും ഒന്നു കണ്ണടച്ച് ചിന്തിച്ചാൽ ആ " close up " shot എനിക്ക് feel ചെയ്യും

എന്റെ വീടിന്റെ അടുത്തുള്ള ഒരാളോട്  ആ പട്ടിയുടെ ഉടമസ്ഥൻ ,ആ ഓടി വന്ന മകൻ ഇല്ലേ, അവൻ ചോദിച്ചെന്ന് " ആ കൊച്ച് ജീവിച്ചിരുപ്പുണ്ടോ, ഞാൻ വിചാരിച്ചു പേടിച്ചു ചത്തെന്ന് "

 ഹും  മ്ലേച്ഛൻ.