Friday, 13 October 2017

Catch കിട്ടിയില്ല,ഹെല്‍മററ്

Catch കിട്ടിയില്ല,ഹെല്‍മററ്


കഴിഞ്ഞ ദിവസം,  സമയം ഏതാണ്ട്  
പന്ത്രണ്ടരയോടടുത്തു.
വീടിന് പെയിന്റടി നടന്നു കൊണ്ടിരിക്കുന്നു.
റോസ് നിറത്തിലെ വീട് ഇളം മഞ്ഞയാകുന്നു.

ഒന്നു rounds അടിക്കാന്‍ തോന്നിപ്പോയി.
പുറത്തേക്കിറങ്ങിയ എന്നെ കണ്ടപ്പോ പണി ചെയ്തോണ്ടിരുന്ന ചേട്ടന്‍
എന്നോടു പറഞ്ഞു
 '' ഇവിടെ ജുഗ്നുന്റെ toys  കൂട്ടിയിട്ടിട്ടുണ്ടല്ലോ,ഒന്നു പിടിച്ചോ,ഞാന്‍ താഴേക്കിറക്കിത്തരാം ''
        ഇതു കേള്‍ക്കേണ്ട താമസം
ആരോഗ്യവതിയായ ഞാനങ്ങ് ഓടി ചെന്നു.

ഞാനങ്ങ് ചെല്ലുകേം,പുളളീടെ കയ്യില് നിന്ന് ചില്ല് പൊട്ടിയതിനാല്‍ മാററിയിട്ട ഒരു ഹെല്‍മററ് ചാടി വരികയും ചെയ്തു....

കൃത്യം മൂക്കിനിട്ട്, 
പെട്ടെന്നൊരു തരിപ്പ്,
മൂക്കില്‍ നിന്നും വായില്‍ നിന്നും ബ്ളഡ്ഡ് മത്സരിച്ചോടി പുറത്തേക്ക്.
ചെവിയില്‍ ഒരു കുഞ്ഞു ഭൂമി കുലുക്കം...
തലയ്ക്കും എന്തോ പോലെ...

പണ്ട് സ്കൂളില്‍ ഒരുമിച്ചുപഠിച്ച നിഷാദ് പെയിന്റടികാരുടെ കൂടെ ഉണ്ടായിരുന്നു.driving അറിയാമായിരുന്ന കൊണ്ട്  നിഷാദ് ഞങ്ങളുടെ കാറെടുത്തു.അച്ഛന്‍ വീട്ടിലില്ലായിരുന്നു.
അനിയത്തി വെളളവും പൈസയുമായി കാറില്‍ കയറി.

ഇത്തരം സന്നിഗ്ധഘട്ടങ്ങളില്‍ ഞങ്ങളാശ്രയിക്കുന്നത് Dr.മാമ്മനെയാണ്,
മാമ്മന്‍ ഡോക്ടര്‍ famous ആണ്.
ഹൈവേ സൈഡിലായത് കൊണ്ട് എപ്പോഴും ആക്സിഡന്റ് കേസ് ഉണ്ടാകും.
first aid ഉം കൊടുത്ത്,
X ray യും എടുപ്പിച്ച്
accident ന്റെ seriousness ഉം
രോഗിയുടെ സാമ്ബത്തിക സ്ഥിതിയും
 മനസ്സിലാക്കി
 lake shore ലേക്കോ medical college ലേക്കൊ റെഫര്‍ ചെയ്യും.
മൂന്നുനില കെട്ടിമാണ് hospital.
MOHAM hospital എന്നാണു പേര്.ഒരു ആശുപത്രിക്കു ചേരുന്ന പേരേ അല്ല.
mamman's organisations hospital and management
 അങ്ങനെ എന്തോ ഒന്നിന്റെ ചുരുക്കെഴുത്താണ്.

     പിന്നെ ഒരു കാര്യമുളളത് ഷൂട്ടിംഗിനും വിട്ടു കൊടുക്കാറുണ്ട് ഈ hospital.
മനോരമ,കൈരളി ചാനലിലെ സീരിയലുകളില്‍  കാണുമ്ബോ ഏതോ
multi speciallity hospital ആണിതെന്നു തോന്നും.

ഇനി എന്റെ കാര്യം.....

Bleeding നില്ക്കുന്നില്ല.
ഐസ് ബാഗുമായീ കിടക്കുന്ന എന്നോട് x ray  എടുക്കാന്‍ ചെല്ലാന്‍ പറഞ്ഞു.

വേദന കടിച്ചു പിടിച്ചു കിടക്കുന്ന എന്നോട്
aparna - വേദനയുണ്ടോ,കുറേ blood പോയല്ലോ,നീയെന്താ കരയാത്തത് എന്നൊക്കെ കരഞ്ഞോണ്ട് ചോദീക്കുന്നുണ്ട്.

എന്നെക്കൂടി കരയിക്കാനുളള സൈക്കോളജിക്കല്‍ മൂവ്.

X റേ എടുത്തു.
ഭാഗ്യത്തിന് എല്ലൊന്നും ഒടിഞ്ഞിട്ടില്ല.മൂക്കുചതഞ്ഞൂ.

ഇതിനിടയില്‍ ചിന്തു എന്റെ ഫോട്ടോ എടുത്തു.
പെററ തളള സഹിക്കില്ല.മോര്‍ച്ചറിയില്‍ നിന്നെടുത്ത പോലെ.

Bleeding നില്ക്കാത്ത കൊണ്ട് മൂക്കില്‍ പഞ്ഞി കുത്തിനിറച്ചു തന്നു.കുറച്ചു പെയിനും പെയിന്‍ കില്ലേഴ്സുമായി രണ്ടു മണിക്കൂറിനകം ഞങ്ങള്‍ വീട്ടിലെത്തി.....

നാട്ടുകാരില്‍ കുറച്ചുപേര് കാര്യം അറിഞ്ഞു.അങ്ങനെയറിഞ്ഞിട്ടാകാം എന്റെയൊരു സുഹൃത്ത് 
വാട്സാപ്പില്‍ msg അയച്ചു ചോദിക്കുന്നു '' ഫോട്ടോയെടുത്തോ,ഒന്നയച്ചേന്ന്''
ഇന്നെല്ലാം ഫോട്ടോയെടുത്ത് അണ്‍ഫൊര്‍ഗററബിളാക്കുന്ന കാലമല്ലേ,
എന്റെ മോറ്ച്ചറി ഫോട്ടോയ്ക്കും പ്രേക്ഷകരുണ്ടാകുമെന്ന് കരുതിയില്ല.

കാലം പോയ പോക്കേ..........