ഒരവധി ദിവസം .അതോ കളളത്തരം പറഞ്ഞ് school ല്‍ പോകാത്തതോ ആയ ഒരീസം.വീട്ടില്‍തന്നെയിരുന്നു ബോറടിച്ചു.ഒരു മിഠായി തിന്നില്ലെങ്കില്‍ മനസ്സിലൊരു വിഷമം പോലെ.
മൂത്തച്ഛന്‍ ഉറങ്ങുന്നു.
(എന്റെ ചങ്കിടിപ്പായിരുന്നു പുളളി എന്ന് തിരിച്ചറിയുന്നത് കുറച്ചു വലുതായതിനു ശേഷമാണ്.Y2K പ്രോബ്ളം അറീയാതെ മരിച്ചു പോയല്ലോ,2000 എന്ന വര്‍ഷം കാണാന്‍ പററീയില്ലല്ലോ എന്നൊക്കെ ഞാന്‍ സങ്കടപ്പെട്ടിട്ടുണ്ട്.രാഘവന്‍ വൈദ്യര്‍ എന്ന എന്റെ അച്ഛന്റെ അച്ഛന്‍
IT field മായി യാതൊരൂ ബന്ധവുമില്ലാത്തയാളാണ്.4 may 1999 ല്‍ മരണമടഞ്ഞു.)
മൂത്തമ്മ അടുത്ത വീട്ടിലെവിടെയോ പരദൂഷണകമ്മററിക്കും പോയി.
എവിടെനിന്നോ പത്തുപൈസേം തപ്പിക്കൊണ്ട് ബേബിചേട്ടന്റെ കടയിലോട്ടോടി.മിഠായീം വാങ്ങി വീട്ടിപ്പോരേണ്ടതിന് അവിടത്തെ പെണ്‍കുട്ടികളുടെ ആരുടെയോ ഒച്ച കേട്ടപ്പോ അങ്ങോട്ടു ചെന്നു.
വല്ലപ്പോഴും മാത്രം പുറത്തേക്കിറങ്ങുന്ന (ഇറങ്ങിയ, വിടാറില്ല അങ്ങനെയൊന്നും)
എന്നെ കണ്ടപ്പോ ,അവര്‍ അകത്തേക്കു ക്ഷണിച്ചു. T Vയിലോട്ടു നോക്കി നിന്ന ഞാന്‍ ആരോ അടുത്ത് ശബ്ദിച്ചതായി തോന്നി.
അടുത്ത വീട്ടിലെ ചേട്ടനാണ്.
'' ഈ തേപ്പുപെട്ടി അങ്ങോട്ടു കൊടുത്തേ''
എന്നു പറഞ്ഞതോര്‍മയുണ്ട്.
അയാള്‍ എന്റെയീ പിഞ്ചുകൈവെളളയിലേക്കാണ് ആ ചൂടായ തേപ്പുപെട്ടിവെച്ചുതന്നത്.
പെട്ടിയുടെ വെയിറ്റും ചൂടും കൊണ്ട് ഞാനത് താഴെയിടേണ്ടതായിരുന്നു.ഇട്ടില്ല.അടുത്തു കണ്ട ഡസ്കില്‍ വെച്ചു.
ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍ല്‍....
എന്താവാന്‍....
കൈ വെളള ഡബിളായി.ഒടുക്കത്തെവേദനേം.
കരഞ്ഞോണ്ട് ചെന്നപ്പോ മൂത്തമ്മ നെയ് തേച്ചു തന്നു.
അതു കൊണ്ടോന്നും നീററലും വേദനയും കുറഞ്ഞില്ല. കൈ പച്ചവെളളത്തില്‍ മുക്കുന്നൂൂൂ,തേന്‍ തേക്കുന്നൂ.
പാവങ്ങള്‍ രണ്ടുപേരും കൂടി മാറി മാറി കൈയില്‍ ഊതിതരുന്നൂ.....പല പരിപാടീം നോക്കി.
അയാളെ വഴക്കു പറയാന്‍ ചെന്ന മൂത്തച്ഛന്‍ നിരാശനായി മടങ്ങിയെത്തി.
അയാളപ്പഴേ പോയി.
അടൂത്ത പ്രശ്നം
വൈകുംന്നേരം ജോലിയും കഴിഞ്ഞ് വരുന്ന അച്ഛനോടും അമ്മയോടും എന്തു പറയും എന്നതായിരുന്നു.
എപ്പോഴൊക്കെ എന്റെ സംരക്ഷണത്തിനായി തീര്‍ത്ത,
അരുതുകള്‍ കൊണ്ടു മൂടിയ,
സ്നേഹം നിറഞ്ഞ ആ അതിരുകള്‍ ഞാന്‍
കാണാതെ ,കണ്ണുപൊത്തി സഞ്ചരിച്ചിട്ടുണ്ടോ അന്നൊക്കെ വലിയ വിലകള്‍ കൊടുക്കേണ്ടി വന്നിട്ടുണ്ടെനിക്ക്