Friday, 17 February 2017

നക്ഷത്ര

      നക്ഷത്ര ,കുഞ്ഞിന്റെ പേര് നക്ഷത്ര



ആയുസ്സും ആരോഗ്യവും ഉള്ള കുഞ്ഞിനെ തരണേ  എന്നേ നമ്മള്  പ്രാർത്ഥിക്കാവൂ എങ്കിലും എനിക്ക് പെൺകുഞ്ഞിനെയാണ് ഇഷ്ടം ,ദൈവം അങ്ങനെ തരും എന്ന തോന്നൽ കൂടി വന്നതോടെ ഞാൻ പേരുകൾ കണ്ടുപിടിച്ചു വെച്ചേക്കാ മെ ന്നു വിചാരിച്ചു.


അർത്ഥമുള്ള ,വെറൈറ്റി Name വേണമെന്നു പണ്ടു തന്നെ ഞാൻ വിചാരിച്ചു വെച്ചിട്ടുള്ളതുമാണ്.പൊതുവേ അദ്ധ്യാപകരും മലയാളം  പഠിച്ചവരും വായനയുള്ള സഖാക്കന്മാരും കിടു പേരായിരിക്കും മക്കൾക്കിടുന്നത് .
നിള, കാദംബരി ,ക ബനി, തനൂ, തന്വി, തന്മയ  ഋതു, ഋതു നന്ദ പിന്നെ ടോട്ടോച്ചാൻ ഇത്രേം  പേരൂകൾ ലിസ്റ്റിൽ ഉണ്ടായിരുന്നു.
അങ്ങനെയിരിക്കെ പൂർണ്ണിമ ഇന്ദ്രജിത്തിന്റെ മോൾക്ക് നക്ഷത്ര എന്നു പേരിട്ട വിവരം 'വനിതയിൽ' കണ്ടു.

കിടിലൻ പേര്
എനിക്കിഷ്ടപ്പെട്ടു......

ചിന്തു വിനോട് ഞാൻ ചോദിച്ചു.  പെൺ കുഞ്ഞാണ് ജനിക്കുന്നതെങ്കിൽ നക്ഷത്രയെന്നു പേരിട്ടാലോ എന്ന്

  അവൾ എന്നെ ഒന്നു നോക്കി. ഞാനും അവളെ ഒന്നു നോക്കി കേട്ടോ

കൂടെ നോക്കാൻ വേറെ ആരും ഇല്ലായിരുന്നു


എന്നിട്ടു പറഞ്ഞു

കൊച്ചിന്റെ അച്ഛന്റെം അമ്മയുടേയും Look ഉ0 colour ഉം കണ്ടിട്ട് അങ്ങനെ ഒരു പേരിട്ടാൽ ടchool ഇൽ attendence വിളിക്കുമ്പോൾ  ഒരു കുഞ്ഞ് കറുത്ത നക്ഷത്രം എഴുന്നേറ്റു നിൽക്കുന്നത് ഭയങ്കര ബോറല്ലേന്ന് '''....



ചിന്തിച്ചപ്പോ പറഞ്ഞതിൽ ഇത്തിരി കാര്യം ഉണ്ടല്ലോ എന്ന് എനിക്കും തോന്നി .അതോടെ ആ പേര് List ൽ നിന്നും ഒഴിവായി...

എന്നാൽ  ദൈവം എനിക്ക് ഒരു നക്ഷത്രക്കുഞ്ഞിനെ ത്തന്നെയാണ് തന്നത് .
Hospital വച്ച് അടുത്ത room ലെ family കണ്ടു പിടിച്ചു വെച്ചിരുന്ന പേരാണ് ജുഗ്നു എന്ന് .ആൺകുഞ്ഞാണ് അവർക്ക് ജനിച്ചത്.അവർ ടuggest ചെയ്ത പേരാണ് ജുഗ്നു വിന്റേത്.
മിന്നാമിന്നി എന്നാണ് അർത്ഥം എങ്കിലും കക്ഷി ചീവീടാണ് '' എന്നെപ്പോലെ "

7 comments:

  1. നല്ല പോസ്റ്റ് . വായിക്കാൻ നല്ല രസമുണ്ട്. 'കാഴ്‌ച' സിനിമയിലെ ജുഗനൂരേ ജുഗനൂരേ എന്ന ഗാനവും മിന്നാമിനുങ്ങളുടെ ദൃശ്യവും ഓർമ്മ വന്നു. നല്ല പേരാണ് ജുഗ്നു

    ReplyDelete
  2. ജുഗ്നു ഗ്രീഷ്മയുടെ ജീവിതത്തിൻ നക്ഷത്രങ്ങൾ വിതറട്ടെ

    ReplyDelete
  3. ഗ്നു എന്നത് സ്വതന്ത്ര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട ഒരു പേരാണ്, GNU Linux

    ReplyDelete
    Replies
    1. ഇത് പൊളിച്ചു😁

      Delete
    2. ഇത് പൊളിച്ചു😁

      Delete